ദോഹ: എക്സൈസ് നികുതിനിയമലംഘനവുമായി ബന്ധപ്പെട്ട് 5,000ലധികം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ ജനറൽ ടാക്സ് അതോറിറ്റി പിടിച്ചെടുത്തു. നികുതി അനുസരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനാ ക്യാമ്പെയ്നുകളിലൂടെയാണ് നടപടി.
അംഗീകൃത ടാക്സ് സ്റ്റാമ്പുകൾ ഇല്ലാത്തതും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ പുകയില ഉൽപ്പന്നങ്ങളാണ് വിവിധ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്ന് പിടിച്ചെടുത്തത്. ......
ദോഹ: ഡിജിറ്റൽ പരിവർത്തനത്തിന് ഖത്തർ നൽകുന്ന ശക്തമായ പ്രാധാന്യത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സൈബർ സുരക്ഷാ വിപണി അടുത്ത വർഷങ്ങളിൽ വൻ വളർച്ച കൈവരിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വേഗത്തിലായ ഡിജിറ്റലൈസേഷൻ, വർധിച്ചുവരുന്ന സൈബർ ആക്രമണ ഭീഷണികൾ, വിവിധ മേഖലകളിലായി ക്ലൗഡ് കംപ്യൂട്ടിംഗ് വ്യാപകമായി സ്വീകരിക്കുന്നത് എന്നിവയാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണങ്ങൾ.
പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ശക്തമായ നിയമ-നിയന്ത്രണ സംവിധാനങ്ങൾ രൂപപ്പെടുത്താനും സർക്കാർ കൂടുതൽ ശ്രദ്ധ നൽകുന്നതോടെ, അത്യാധുനിക സൈബർ സുരക്ഷാ പരിഹാരങ്ങളിലേക്കുള്ള ആവശ്യകത വർധിക്കുകയാണ്. ......
ദോഹ: ഇലക്ട്രോണിക് മാലിന്യങ്ങളുടെ (E-waste) റീസൈക്ലിംഗ് മേഖല ഖത്തറിൽ പുതിയ നിക്ഷേപ സാധ്യതകൾ തുറക്കുന്നതായി വിദഗ്ധർ വിലയിരുത്തുന്നു. ലെഡ്, മെർക്കുറി, കാഡ്മിയം, ആർസെനിക് തുടങ്ങിയ അപകടകരമായ ഘടകങ്ങൾ സുരക്ഷിതമായി പുനരുപയോഗിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക വളർച്ചയും ഒരുമിച്ച് സാധ്യമാക്കാമെന്നാണ് വിലയിരുത്തൽ.
സർക്കാർ–സ്വകാര്യ മേഖല സഹകരണം വർധിപ്പിക്കുന്നതിലൂടെ ഈ രംഗത്ത് കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാമെന്നും, ‘അൽ വക്റ കാർബൺ ന്യൂട്രാലിറ്റിയിലേക്കുള്ള വഴി’ പോലുള്ള പദ്ധതികൾ മികച്ച മാതൃകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ......
ദോഹ: ഇൻകാസ് പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗം, സംഘാടന മികവുകൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അതോടൊപ്പം തന്നെ സംഘടനാശക്തിയുടെയും ഐക്യത്തിന്റെ സന്ദേശം നല്കുന്നതുമായി.
ഹിലാലിലെ അരോമ റസ്റ്റോറൻ്റിൽ നടന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി മൊയ്ദീൻഷാ സ്വാഗതം ആശംസിച്ചു. ......
ദോഹ:തെരുവുനായകളെ നേരിടുമ്പോൾ പൊതുജനം പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയം (MoI) പുറത്തിറക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഇൻഫോഗ്രാഫിക്കുകളിലൂടെയാണ് തെരുവുനായകളുടെ ശരീരഭാഷ മനസ്സിലാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ മന്ത്രാലയം വിശദീകരിച്ചത്.
തെരുവുനായകൾ സാധാരണയായി കൗതുകം കൊണ്ടോ ഭക്ഷണം തേടിയോ ആളുകളെ സമീപിക്കാമെന്നും, ഭയം അല്ലെങ്കിൽ ഭീഷണി അനുഭവപ്പെടുമ്പോഴാണ് ആക്രമണ സ്വഭാവം കാണിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ......
ദോഹ: ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടിയുമായി വിമാനക്കമ്പനികൾ. സാധാരണ നിരക്കിനെക്കാൾ മൂന്നു ഇരട്ടിവരെ ഉയർന്ന ടിക്കറ്റ് നിരക്കുകളാണ് നിലവിൽ ഈടാക്കുന്നത്. ......

ഒട്ടനവധി വ്യത്യസ്ത പ്രമോഷനുകളിലൂടെയും ഓഫറുകളിലൂടെയും ജനമനസുകളിൽ ഇടം നേടിയ ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഔട്ലെറ്റുകളിൽ ബിരിയാണി ആന്റ് കബാബ് ഫെസ്റ്റിവലിന് ജനുവരി 4 മുതൽ തുടക്കമായി.
ഭക്ഷണ പ്രിയർക്കായി എും വിവിധ രുചികളുടെ രസക്കൂട്ടുകളുമായി ഉത്സവങ്ങൾ തീർക്കു സഫാരി ബേക്കറി ആന്റ് ഹോട്ട്ഫുഡ് വിഭാഗത്തിലാണ് ബിരിയാണി ആന്റ് കബാബ് ഫെസ്റ്റിവൽ ആരംഭിച്ചിട്ടുള്ളത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തമായ പല തരം ബിരിയാണികളും വൈവിധ്യങ്ങളാർ കബാബുകളും തയ്യാറാക്കിക്കൊണ്ട് സഫാരിയുടെ എല്ലാ ഔട്ലെറ്റുകളിലും ഈ പ്രമോഷൻ ലഭ്യമാകും. ചിക്കൻ കിഴി ബിരിയാണി, തലപ്പകിട്ടി ബിരിയആണി, ഹൈദരാബാദി, ആലെപ്പി ഫിഷ് ബിരിയാണി, ചെമ്മീൻ ബിരിയാണി, ലക്നൗ ഗോഷ്്ട് ബിരിയാണി, മഷ്റൂം ബിരിയാണി, ഹർക്കമാസ് ബിരിയാണി, ലക്നൗ ഗോഷ്ട് ബിരിയാണി, തലശ്ശേരി ചിക്കൻ ദം ബിരിയാണി, തുടങ്ങി മുപ്പത്തി അഞ്ചോളം ബിരിയാണി വിഭവങ്ങളും, ചിക്കൻ തങ്ങിടി കബാബ്, മുർഗ് അംഗാര കബാബ്, ബൻജാരാ കബാബ്, കസ്തൂരി കബാബ്, ഫിഷ് ലാസ്സൂനി, പനീർ അംഗാരാ ടിക്ക തുടങ്ങിയ ഇരുപത്തി അഞ്ചോളം കബാബ് വിഭവങ്ങളും തങ്ങളുടെ ഉപഭോക്താക്കൾക്കായി വളരെ കുറഞ്ഞ നിരക്കിൽ ഒരുക്കിയിട്ടുണ്ട്. ......
ദോഹ: അവധിക്കാലത്ത് ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ അധിക ചെക്ക്-ഇൻ ബാഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള പ്രത്യേക ഓഫർ എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു.
ജനുവരി 16 മുതൽ മാർച്ച് 10 വരെ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ സൗകര്യം. ജനുവരി 31-നകം എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് അംഗീകൃത ബുക്കിംഗ് ചാനലുകൾ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഓഫർ ലഭ്യമാകും.ഈ പദ്ധതിയുടെ ഭാഗമായി, നിലവിലുള്ള 30 കിലോ ചെക്ക്-ഇൻ ബാഗേജിന് പുറമേ 5 കിലോ അല്ലെങ്കിൽ 10 കിലോ അധിക ബാഗേജ് കുറഞ്ഞ നിരക്കിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. ......
ദോഹ:ഖത്തറിന്റെ ചരിത്ര സ്മൃതി സംരക്ഷിക്കുന്നതിനായി 80ഓളം സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഏകീകൃത രേഖീകരണ ഘടന പൂർത്തിയാക്കിയതായി ഖത്തർ നാഷണൽ ആർകൈവ്സ് അറിയിച്ചു.ഖത്തർ നാഷണൽ ആർകൈവ്സിന്റെ സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് അബ്ദുള്ള അൽ ബുവൈനൈൻ അറിയിച്ചതനുസരിച്ച്, സ്ഥാപനാത്മക രേഖീകരണം, ഡിജിറ്റൽ പരിവർത്തനം, നവീകരണം, സുസ്ഥിരത എന്നിവ സംയോജിപ്പിച്ച സമഗ്ര സംവിധാനമാണ് നിലവിൽ രൂപം കൊണ്ടത്. ......
ദോഹ:കാഴ്ചവൈകല്യമുള്ളവരുടെ വിദ്യാഭ്യാസം, തൊഴിൽ, സ്വതന്ത്ര ജീവിതം എന്നിവയ്ക്ക് വഴിയൊരുക്കുന്നതിലൂടെ ശാക്തീകരണം ഉറപ്പാക്കുകയാണ് ബ്രെയിൽ സേവനങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ബന്ധപ്പെട്ട കേന്ദ്രം അറിയിച്ചു. ബ്രെയിൽ സേവനങ്ങൾ തുടർച്ചയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായിപരമ്പരാഗത പഠനരീതികളെയും ആധുനിക സാങ്കേതികവിദ്യകളെയും സംയോജിപ്പിച്ച സമീപനമാണ് സ്വീകരിക്കുന്നതെന്ന് അൽ നുഐമി വ്യക്തമാക്കി. ......